ചങ്ങരംകുളം :പച്ചമനുഷ്യരെ തല്ലിക്കൊല്ലുന്ന ഉത്തരേന്ത്യൻ പ്രവണത നമ്മുടെ സംസ്ഥാനത്തും അരങ്ങേറുന്നത് സാംസ്കാരിക കേരളത്തിനു അപമാനമാണെന്നും ഇതിനെതിരേ ജന മനസ്സുകൾ ഒന്നിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു.
മനുഷ്യർക്കൊപ്പം എന്ന സന്ദേശമുയർത്തി ജനുവരി 1 മുതൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രാ പ്രചാരണ ഭാഗമായി സോൺ കമ്മിറ്റി സംഘടപ്പിച്ച ഗ്രാമയാത്ര കോക്കൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ഹസൻ ഹാജി ജാഥാ ക്യാപ്റ്റൻ എസ് ഐ കെ തങ്ങൾക്കു സമസ്ത യുടെ പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. വാരിയത്ത് മുഹമ്മദലി, ജലീൽ അഹ്‌സനി . പി പി നൗഫൽ സഅദി. നജീബ് അഹ്സനി, ഹസൻ നെല്ലിശ്ശേരി ,അനസ് കഞ്ഞിയൂർ , മുസ്ഥഫ ശുകപുരം , എ വൈ ഹംസ ഹാജി , ടി സി അബ്ദുറഹിമാൻ, സലീം ഫാളിലി, കെ കെ ശംസുദ്ധീൻ , റഫീഖ് പെരുമുക്ക് നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി നൂറോളം ഗ്രാമങ്ങളിൽ സഞ്ചരിച്ച് ഇന്ന് വൈകീട്ട് ആറിന് നരിപ്പറമ്പിൽ സമാപിക്കും.


