ചങ്ങരംകുളം : മുറ്റത്ത് മണ്ണ് വാരി കളിക്കുന്നതിനിടെ മണ്ണ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു.
ചങ്ങരംകുളം പള്ളിക്കര കൊയ്യാം കോട്ടിൽ മഹ്‌റൂഫ് - റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് (ഒരു വയസ്സ് )ആണ് മരിച്ചത്.
ഞായറാഴ്ച കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
രാവിലെയാണ് മണ്ണ് തൊണ്ടയിൽ കുടുങ്ങിയത് ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കോട്ടക്കലിലേക്ക് കൊണ്ട് പോകുകയുമായിരുന്നു.
ഹെസ മറിയം സഹോദരിയാണ്.


