കുന്നംകുളത്ത് ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


 ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കൊട്ടേക്കാട് രാജൻ്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്.


 ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേൽക്കാത്തതിന് തുടർന്ന് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുന്നത്. 


വീട്ടുകാർ ഉടൻതന്നെ മലങ്കര ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് കരുതുന്നത്.


 കഴിഞ്ഞവർഷത്തെ മിസ്റ്റർ തൃശൂർ ചാമ്പ്യൻഷിപ്പിലെ വിജയിയായിരുന്നു. 


 അവിവാഹിതനാണ്. അമ്മ :അനിത. രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post