കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു


 കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ടംപറമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന ഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു ഫാമുകളായി 400 ൽ പരം പന്നികളുണ്ട്. ഇവയെ ദയാവധത്തിന് ഇരയാക്കും.ഇത് സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് കടങ്ങോട് പഞ്ചായത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് വെറ്റിനറി ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരും. കഴിഞ്ഞവർഷവും പഞ്ചായത്തിലെ പതിയാരം മണ്ടംപറമ്പ് പ്രദേശങ്ങളിലെ ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചിരുന്നു. 1500 ൽ അധികം പന്നികളെയാണ് അന്ന് ദയാവധത്തിന് ഇരയാക്കിയത്.

Post a Comment

Previous Post Next Post