തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു


 പാലക്കാട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേക്ക് പോവുകയായിരുന്നു പൊലീസ് വാഹനവും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടം.


പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാട്നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്ക്. ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


തദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത തിരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കാനായി പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കുടുംബശ്രീ മിഷന് നല്‍കും. പാലക്കാട് ജില്ലാ ഭരണകൂടം, കുടുംബശ്രീ മിഷന്‍, ജില്ലാ ശുചിത്വമിഷന്‍ എന്നിവര്‍ സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ആവശ്യമെങ്കില്‍ കുടുംബശ്രീ വഴി പ്രയോജനപ്പെടുത്താവുന്നതാണ്. തിരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കുക എന്ന 'ഹരിത തിരഞ്ഞെടുപ്പ്' (ഗ്രീന്‍ ഇലക്ഷന്‍) ആശയത്തിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ ഈ സേവനം ഒരുക്കുന്നത്. പോളിങ് ബൂത്തുകളില്‍ മാലിന്യം കുറയ്ക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും.

ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അതിനായി തയ്യാറാക്കിയ പട്ടിക പ്രകാരം ചുമതലയുള്ളവരെ ബന്ധപ്പെടാവുന്നതാണ്. മുന്‍കൂട്ടി വിവരമറിയിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താനുള്ള അവസരമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. നിശ്ചിത നിരക്ക് ഈടാക്കിയായിരിക്കും കുടുംബശ്രീ ഭക്ഷണ വിതരണം നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post