പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കാന്‍ കുടുംബശ്രീ

തദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത തിരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കാനായി പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കുടുംബശ്രീ മിഷന് നല്‍കും. പാലക്കാട് ജില്ലാ ഭരണകൂടം, കുടുംബശ്രീ മിഷന്‍, ജില്ലാ ശുചിത്വമിഷന്‍ എന്നിവര്‍ സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ആവശ്യമെങ്കില്‍ കുടുംബശ്രീ വഴി പ്രയോജനപ്പെടുത്താവുന്നതാണ്. തിരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കുക എന്ന 'ഹരിത തിരഞ്ഞെടുപ്പ്' (ഗ്രീന്‍ ഇലക്ഷന്‍) ആശയത്തിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ ഈ സേവനം ഒരുക്കുന്നത്. പോളിങ് ബൂത്തുകളില്‍ മാലിന്യം കുറയ്ക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും.

ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അതിനായി തയ്യാറാക്കിയ പട്ടിക പ്രകാരം ചുമതലയുള്ളവരെ ബന്ധപ്പെടാവുന്നതാണ്. മുന്‍കൂട്ടി വിവരമറിയിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താനുള്ള അവസരമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. നിശ്ചിത നിരക്ക് ഈടാക്കിയായിരിക്കും കുടുംബശ്രീ ഭക്ഷണ വിതരണം നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post