പട്ടാമ്പിയിൽ എട്ടാംക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു.


 പട്ടാമ്പിയിൽ എട്ടാംക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണ‌യാണ് മരിച്ചത്. കുന്നകാവ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. രാവിലെ 7.20ഓടെ ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ഇടിച്ചാണ് അപകടമുണ്ടായത്.

ചെറുകര ഏലംകുളം മാട്ടായി അമ്പലത്തിന് സമീപം താമസിക്കുന്ന രാജു - വിനീത ദമ്പതികളുടെ മകനാണ്. കുറച്ചു കാലമായി മാട്ടായി വല്ലപ്പുഴയിലെ കുടുംബ വീട്ടിലാണ് അശ്വിൻ താമസിച്ചിരുന്നത്.

വല്ലപ്പുഴയിൽ നിന്ന് ട്രെയിനിൽ സ്കൂ‌ളിലേക്ക് പോകാനെത്തിയപ്പോഴായിരുന്നു അപകടം. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post