ചാവക്കാട് പാലയൂരിൽ ഇലക്ട്രിക് ഇരുചക്ര വാഹനം ടോറസ് ലോറിയുടെ അടിയിൽ കുടുങ്ങി അപകടം. ഗൃഹനാഥന് പരിക്കേറ്റു. തെക്കൻ പാലയൂർ ഓസാരം വീട്ടിൽ 65 വയസ്സുള്ള അബ്‌ദുവിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11നാണ് സംഭവം. ചാവക്കാട് നിന്ന് പൂവത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയുടെ അടിയിലാണ് ഇലക്ട്രിക് ഇരുചക്രവാഹനം കുടുങ്ങിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ബറ്റാലിയൻ ആംബുലസ് പ്രവർത്തകർ ഇയാളെ ചാവക്കാട്ടെ സ്വകാര്യാശുപത്രിയിലും, പിന്നീട് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു


