തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനം കൈവിട്ടെങ്കിലും വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഭാഗ്യം തുണച്ചു. മത്സരിച്ച രണ്ടു പേർക്കും തുല്യ വോട്ട് ലഭിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് നടത്തിയത്.
മാരായംകുന്ന് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച ഷക്കീന അക്ബറിനെയാണ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.
ഇന്ന് ഉച്ചക്ക് 2.30ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ സക്കീനയും എൽ.ഡി.എഫിലെ എം. രജിഷയുമാണ് മത്സരിച്ചത്.
എൽ.ഡി.എഫിലെ പി.ആർ കുഞ്ഞുണ്ണിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.


