ചങ്ങരംകുളം:പാവിട്ടപ്പുറം അസബാഹ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിനക്യാമ്പ് ജി എൽപിഎസ് ചിയ്യാനൂരിൽ തുടക്കമായി.
ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ വിപിൻ അധ്യക്ഷനായി.
പ്രോഗ്രാം ഓഫീസർ സജ്ന എസ് ക്യാമ്പ് വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സജ്‌ന ഫിറോസ് ഹസീബ് കോക്കൂർ, സ്കൂൾ മാനേജർ വി മുഹമ്മദുണ്ണി ഹാജി അസബാഹ്സെക്രട്ടറി കുഞ്ഞുമുഹമ്മദ് പന്താവൂർ ,ഹമീദ് മാസ്റ്റർ, എം വി ബഷീർ, ഹെഡ്മിസ്ട്രസ് രമാദേവി, ജി. എൽ പി എസ് ചിയ്യാനൂർ പിടിഎ പ്രസിഡന്റ് ജയകൃഷ്ണൻ, മുസ്തഫ കിഴിക്കര, അബ്ദുൾ ലത്തീഫ്സി.എം എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ വില്ലിംഗ്ടൺപി.വിസ്വാഗതവും , വളണ്ടിയർലീഡർ നിയ കെ.എം നന്ദിയും പറഞ്ഞു


