ബോണ്‍ നതാലയ്ക്കായി ഒരുങ്ങി തൃശൂര്‍ നഗരം; നഗരത്തിലും പരിസര പ്രദേശങ്ങളിലും വാഹന നിയന്ത്രണം



 



തൃശൂര്‍: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതയും തൃശൂര്‍ പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബോണ്‍ നതാലയോട് അനുബന്ധിച്ച് തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും നാളെ വാഹന നിയന്ത്രണം. വൈകീട്ട് 4.00 മണി മുതല്‍ സ്വരാജ് റൗണ്ടിലേക്ക് 'ബോണ്‍ നതാല'യുമായി ബന്ധപ്പെട്ട ക്രിസ്മസ് പാപ്പാമാരുടെ വാഹനങ്ങള്‍ മാത്രമേ കയറ്റി വിടുകയുള്ളൂ. ഈ വാഹനങ്ങള്‍ പാപ്പാമാരെ സെന്റ് തോമസ് കോളജില്‍ ഇറക്കി അതാത് പാര്‍ക്കിംങ് ഗ്രൗണ്ടുകളില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണ്ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 04.00 മണി മുതല്‍ തൃശ്ശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതല്‍ വാഹന പാര്‍ക്കിംങ് അനുവദിക്കില്ല. രാമനിലയം മുതല്‍ പാറമേക്കാവ് അമ്പലം വരെയുള്ള പാലസ്സ് റോഡിന്റെ ഇരുവശവും, ചെമ്പുകാവ് ജംഗ്ഷന്‍ മുതല്‍ കോളജ് റോഡ് വരെയുള്ള ബെന്നറ്റ് റോഡിന്റെ ഇരുവശവും, സെന്റ് മേരീസ് കോളജിന്റെ ഇരുവശവും, ആര്‍എംആര്‍ ഫ്‌ളവേഴ്‌സ് ജങ്്ഷന്‍ മുതല്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ ജങ്ഷന്‍ വരെയുള്ളറോഡിന്റെ ഇരുവശവും കര്‍ശനമായും വാഹന പാര്‍ക്കിങ്് നിരോധിച്ചു. പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ കണ്ടെത്തുന്നതിനായി ക്യു ആര്‍ കോഡ് സംവിധാനവും നിലവിലുണ്ട്. തൃശൂര്‍ സിറ്റി പൊലീസിന്റെ ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പേജുകളിലൂടേയും വാട്‌സാപ്പ് മുഖേനയും ക്യുആര്‍ കോഡ് ലഭ്യമാകും.

Post a Comment

Previous Post Next Post