പാലക്കാട്: കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള ജനുവരി രണ്ടിന് ചാലി ശേരി മുലയംപറമ്പ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമാണ് സരസ് മേള. കുടുംബശ്രീയുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് സരസ് മേളകളാണ് നടക്കുന്നത്.
കേരളം ഉൾപ്പെടെ 28 സംസ്‌ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 250 പ്രദർശന വിപണന സ്‌റ്റാളുകളിൽ കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, തു ണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉത്പന്ന ങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും. ഫുഡ്‌കോർട്ട്, സംഗീത നൃത്തനിശകൾ, സെമിനാറുകൾ, പുഷ്പമേള എന്നിവയും ഉണ്ടാകും. ജനുവരി രണ്ടിന് വൈകീട്ട് 5:30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ നിയ മസഭാ സ്പീക്കർ എ.എൻ. ഷംസീർ വിശിഷ്ടാതിഥിയാകും. മന്ത്രി കെ. കൃഷ്ണൻകുട്ടി, എം. പിമാരായ അബ്ദുൾ സമദ് സമ ദാനി, വി.കെ. ശ്രീകണ്ഠൻ എന്നിവർ പങ്കെടുക്കും.
സമാപന സമ്മേളനം ജനുവ രി 11 വൈകീട്ട് ആറിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെ. രാധാ കൃഷ്ണൻ എം.പി, മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികളായെത്തും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, സജി ചെറിയാൻ, ആർ. ബിന്ദു, പി. രാജീവ്, പി. പ്രസാദ്, അ ബ്‌ദുറഹിമാൻ എന്നിവർ വിവി ധ ദിവസങ്ങളിലെ സാംസ്കാരി ക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 33 ഏക്കറിൽ സരസ് മേള ഫുഡ് കോർട്ടിലേക്കാവശ്യമായ പച്ചക്കറികൾ കുടുംബശ്രീ അംഗങ്ങ ളും സംഘകൃഷി ഗ്രൂപ്പുകളും ചേർന്ന് കൃഷി ചെയ്തു വരിക യാണ്. മേളയോടനബുന്ധിച്ച് വിളവെടുക്കും. പ്രചരണത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ ചൊവ്വാഴ്‌ച വരെ ഗൃഹസന്ദർശ നവും 28ന് ശുചീകരണപ്രവർ ത്തനങ്ങളും നടക്കും. 30ന് കൂട്ടു പാത മുതൽ ചാലിശേരി വരെ മിനി മാരത്തോൺ സംഘടിപ്പിക്കുമെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു. നവകേരള മിഷൻ ജില്ലാ കോ ഓഡിനേറ്റർ പി. സെയ്തലവി, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓഡിനേറ്റർ പി. ഉണ്ണികൃ ഷ്ണൻ എന്നിവരും പങ്കെടുത്തു.


