നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ സ്വർഗ്ഗവാതിൽ ഏകാദശിയോട് അനുബന്ധിച്ച് നടന്ന വൈദ്യസംഗമവും നെല്ലുവായ് ശ്രീ ധന്വന്തരി പുരസ്‌കാര സമർപ്പണവും നടത്തി.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച വേദിയിൽ അഷ്ട വൈദ്യൻ ഇ.ടി നീലകണ്ഠൻ മൂസ്സിന് (വൈദ്യരത്നം) പുരസ്‌കാരം നൽകി ആദരിച്ചു.
ആയുർവേദ രംഗത്തെ പ്രശസ്തരായ ഡോ.വിഷ്ണുനമ്പൂതിരി, അഷ്ട വൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി എന്നിവർ ആയുർവേദത്തിന്റെ പ്രശസ്തിയെകുറിച്ച് സംസാരിച്ചു.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ഗിരീഷ് കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി. അജയൻ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷ്ണർ എസ്.ആർ. ഉദയകുമാർ, വാർഡ് മെമ്പർ ഷാജി വർഗ്ഗീസ്, അസിസ്റ്റന്റ് കമ്മിഷ്ണർ കെ.എൻ. ദീപേഷ്, റവന്യൂ ഇൻസ്പെക്ടർ പി.കെ ബിജു, ദേവസ്വം ഓഫീസർ ജി. ശ്രീരാജ്, ധന്വന്തരി ആശുപത്രി വികസനസമിതി ചെയർമാൻ അബാൽ മണി, ഉപദേശകസമിതി സെക്രട്ടറി ബൈജു, മെഡിക്കൽ ഓഫീസർ ഡോ. അരുൺകൈമൾ എന്നിവർ സംസാരിച്ചു


