ക്രിസ്മസ് ആഘോഷം;സമ്മാനമായി കേക്ക് നൽകി തിരൂർ ഡിവൈ.എസ് പി

 

തിരൂർ:ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തിരൂർ ഡിവൈ.എസ്.പി എ . ജെ ജോൺസൺ തിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കേക്ക് സമ്മാനിച്ചു.രാത്രിയും പകലും പൊതുജനസേവനത്തിൻ്റെ തിരക്കിലിനിടയിലും ഉദ്യോഗസ്ഥർക്കൊപ്പം ക്രിസ്മസിന്റെ സന്തോഷം പങ്കിടാൻ കഴിഞ്ഞത് സഹപ്രവർത്തകർക്ക് ആത്മവിശ്വാസവും , കരുതലിൻ്റെ മാതൃകയുമായി.ഡിവൈ എസ് പി എല്ലാവർക്കും ക്രിസ്മസ് ആശംസകളും നേർന്നു

ചടങ്ങിൽ എസ്.എച്ച്. ഒ ആർ വിഷ്ണു ,സബ് ഇൻസ്‌പെക്ടർമാരായ മണികണ്ഠൻ, മധു, നസീർ തിരൂർക്കാട് , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ വിജേഷ്, ബിജോ വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post