വെളിയങ്കോട്: എംടിഎം കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ഈ അധ്യാന വർഷത്തെ പുലരി സപ്തദിന സഹവാസ ക്യാമ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മായാ മനോജ് ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ പുരോഗതിക്ക് ഏറ്റവും പ്രാപ്തരായവരെ സൃഷ്ടിക്കുന്ന ഇടമാണ് ഓരോ എൻഎസ്എസ് ക്യാമ്പ് എന്നും താനും ഇതേ ക്യാമ്പിലൂടെ വളർന്നുവന്നതിന്റെ ഗുണഫലമാണ് ഇന്നിവിടെ നിങ്ങൾക്ക് മുന്നിൽ നിൽക്കാനാവുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തവള കുളം ജി എൽ പി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്, സ്കൂളിലെ പ്രധാന അധ്യാപിക സരിത സി വർഗീസ് മുഖ്യാതിഥിയായിരുന്നു. എംടിഎം കോളേജ് ലൈബ്രറിയൻ ഫൈസൽ ബാവ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നൗഫൽ പൂക്കൈത, സുമിത രതീഷ് മാധ്യമപ്രവർത്തകരായ ഫറൂഖ് വെളിയങ്കോട്, രമേഷ് അമ്പാരത്ത്, പിടിഎ പ്രസിഡന്റ് അലി കെ, മാനേജ്‌മെന്റ് സ്റ്റഡീസ് കോളേജ് യൂണിയൻ ചെയർമാൻ ഷംഹാൻ എന്നിവർ ആശംസ പ്രസംഗം നടത്തി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻ പി സ്വാഗതവും, സ്റ്റുഡന്റ് യൂണിയൻ ജനറൽ സെക്രട്ടറി സന നാജിയ നന്ദിയും പറഞ്ഞു


