നാഗലശ്ശേരി പഞ്ചായത്തിൽ വീണ്ടും തെരുവ് നായ ആക്രമണം


 നാഗലശ്ശേരി പഞ്ചായത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. പെരിങ്ങോട് എകെജി നഗറിലും പരിസരത്തും 3 കുട്ടികളുൾപ്പെടെ 6 പേർക്ക് കടിയേറ്റു. രണ്ട് കറവപ്പശുക്കൾക്കും വളർത്തു പൂച്ചക്കും കടിയേറ്റു. പെരിങ്ങോട് താഴത്തെ പുരക്കൽ ശബരിനാഥ് (13), ഏർക്കര ശിഹാബ് മകൻ മുഹമ്മദ് ഫാദി (8), കരുവാൻ പടിക്കൽ സന്ധ്യ മകൻ ആദിദേവ് (13) എന്നീ കുട്ടികൾക്കും, താഴത്തേതിൽ ഷംസുദ്ദീൻ (45), വട്ടേക്കാട്ട് മാധവൻ നായർ (65) എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. കടിയേറ്റ് പരിക്കുപറ്റിയവരെ വീട്ടുകാരും,പ്രദേശവാസികളും ചേർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post