ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ് ഭക്തർ വരിനിൽക്കുന്ന ഫ്‌ലൈഓവർ തകർത്തു. ചൊവ്വാഴ്ച്‌ച രാത്രി പത്തരയോടെ കൊമ്പൻ ശ്രീധരനാണ് ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിൻ്റെ നാലാം പ്രദക്ഷിണം കൊടിമരത്തിനടുത്ത് എത്തിയിരുന്നു. എഴുന്നള്ളിപ്പ് മുന്നോട്ടു നീങ്ങിയെങ്കിലും ശ്രീധരൻ അനങ്ങിയില്ല. പാപ്പാൻ ബാബു കൊമ്പിൽ പിടിച്ചതോടെ ആന തട്ടുകയായിരുന്നു. ഒഴിഞ്ഞ് മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആനത്താവളത്തിൽ നിന്ന് കൂടുതൽ പാപ്പാന്മാരെത്തി വടം ഉപയോഗിച്ച് ആനയെ നിയന്ത്രണവിധേയമാക്കി. 11 മണിയോടെ ആനയെ പുറത്തിറക്കി പൂത്തേരി പറമ്പിൽ തളച്ചു.


