മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ അന്തരിച്ചു


 കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എംസുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വൈകീട്ട് വൈപ്പിൻ നായരമ്പലത്തുള്ള വസതിയിൽ നടക്കും. രാവിലെ 10 മുതൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനം.

തൊഴിലാളി സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെഎംഎസ് എന്ന് വിളിക്കപ്പെട്ടിരുന്ന കെ എം സുധാകരൻ. ചെറുപ്രായത്തിലേ ചെത്തുതൊഴിലാളികളെ ചേർത്തുപിടിച്ച് അവരുടെ അവകാശങ്ങൾക്ക പൊരുതി. 1954ലെ ട്രാൻസ്പോർട്ട് സമരത്തിന നേതൃത്വം നൽകുമ്പോൾ അദ്ദേഹത്തിന് പ്രായ കേവലം 18 മാത്രമായിരുന്നു. പൊലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയായിട്ടുണ്ട്. കുടികിടപ്പുസമരം, ചെത്തുതൊഴിലാളി പണിമുടക്ക് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സമരങ്ങളുടെ മുൻനിര പോരാളിയായി കെഎംഎസ് മാറി. അടിയന്തരാവസ്ഥയിൽ 16 മാസമാണ് തടവിൽ കഴിഞ്ഞത്. കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി എന്ന ആശയം ആദ്യമാ മുന്നോട്ടുവെച്ചതും കെഎംഎസായിരുന്നു.


1953ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായ അദ്ദേഹം 1964ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, സിഐടിയു സംസ്ഥാന ട്രഷറർ, കെഎസ്കെടിയു ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകളെല്ലാം വഹിച്ചു.

Post a Comment

Previous Post Next Post