ഓരോ വിദ്യാർത്ഥിയും സാമൂഹ്യ നിരീക്ഷകരാകണം: അഡ്വ ഖലീമുദ്ദീൻ


വെളിയങ്കോട്: കാമ്പസ് സമൂഹത്തിന്റെ കൂടി ശബ്ദമാകുന്ന തരത്തിൽ ഒരോ വിദ്യാർത്ഥിയും രാഷ്ട്രീയ സാമൂഹിക ബോധം ഉൾകൊള്ളുന്നവരാരുകയും സാമൂഹ്യ നിരീക്ഷരാകുകയും വേണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ ഖലീമുദ്ദീൻ പറഞ്ഞു. 2025 - 26 അധ്യയന വർഷത്തെ എംടിഎം കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംടിഎം ട്രസ്റ്റ് സെക്രെട്ടറി പ്രൊഫ: എൻ ഹവ്വാഹുമ്മ മുഖ്യാതിഥിയായി.. പ്രിൻസിപ്പൽ അബ്ദുൾകരിം അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, യൂണിയൻ അഡ്വൈസർ എൻപി ആഷിക്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് തസ്‌ലീം, കോമേഴ്‌സ് HoD മായ സി എന്നിവർ ആശംസകൾ നേർന്നു. കോളേജ് യൂണിയൻ ലോഗോ അഡ്വ ഖലീമുദ്ദീൻ പ്രകാശനം ചെയ്തു. സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ ഷംഹാൻ സ്വാഗതവും, ജനറൽ സെക്രട്ടറി സന നാജിയ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post