തിരൂർ :തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തിരൂർ പോലീസ് നേതൃത്വത്തിൽ ഇന്ന് (03/12/25, ബുധൻ) സർവ്വകക്ഷി യോഗങ്ങൾ നടക്കും. തിരഞ്ഞെടുപ്പ് പ്രക്രിയകൾ സമാധാനപരവും സുഗമവും ആക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണ് വിവിധ പഞ്ചായത്തുകളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി പ്രത്യേക ചേർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ആദ്യ യോഗം
വൈകുന്നേരം ഏഴിന്
പടിഞ്ഞാറെക്കര
എം.ഐ മദ്രസയിലും
രണ്ടാം യോഗം രാത്രി എട്ടിന് വാക്കാട്
ശിശുമന്ദിരത്തിലും വെച്ചും നടക്കും. ഇരു സ്ഥലങ്ങളിലും എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള 3 പ്രതിനിധികൾ വീതം പങ്കെടുക്കും.
തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ നിയമസൗകര്യങ്ങൾ, ക്രമസമാധാന വിഷയങ്ങൾ, പ്രചാരണങ്ങൾ എന്നിവ സംബന്ധിച്ച നിർദേശങ്ങളും ചർച്ചകളും നടക്കും. സമാധാനപരമായ തിരഞ്ഞെടുപ്പിനായി പോലീസ് എല്ലാ രാഷ്ട്രീയ വിഭാഗങ്ങളുടെയും സഹകരണം യോഗത്തിൽ ഉണ്ടാകണമെന്ന് പോലീസ് അറിയിച്ചു.



