ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ എടുത്ത കേസിലെ പ്രതിയായ ബസ് കണ്ടക്ടറെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം - വടക്കാഞ്ചേരി റൂട്ടിലോടുന്ന പി.വി.ടി ബസ്സിലെ കണ്ടക്ടർ തിച്ചൂർ സ്വദേശി അനൂപാണ് (40) അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ 14 നാണ് സംഭവമുണ്ടായത്. മങ്ങാട് നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള യാത്രക്കിടയിൽ കണ്ടക്‌ടർ യുവതിയോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.