പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പ്:പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണം


 തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനാല്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണത്തിനുവേണ്ടി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 

നീക്കം ചെയ്യാത്ത പ്രചാരണ സാമഗ്രികള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നീക്കം ചെയ്ത്, അതിന്റെ ചിലവ് സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കി അവരുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുന്നതുമാണ്.

Post a Comment

Previous Post Next Post