വെളിയങ്കോട്: ക്രിസ്തുമസ് ആഘോഷപരിപാടികളുടെ ഭാഗമായി എംടിഎം കോളേജ് കൊമേഴ്‌സ് ഡിപ്പാർട്മെന്റും വുമൺ ഡവലപ്മെന്റ് സെല്ലും ഏണസ്റ്റോ സ്റ്റുഡന്റ് യൂണിയനും സംയുക്തമായി കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ച ഫാഷൻ ഷോ ശ്രദ്ദേയമായി. ട്രഡീഷണലിന്റെയും, ആധുനികതയുടെ കൂടിച്ചേരൽ കൂടിയായി മാറി ഈ ഫാഷൻ ഷോ, റാമ്പ് വാക്കിൽ അദ്ഭുതകരമായ പ്രകടനമാണ് മത്സരാർത്ഥികൾ നടത്തിയത്. ആവേശം ഉണർത്തിയ പ്രകടനത്തിൽ സദസ്സ് കയ്യടിയാൽ പ്രകമ്പനം കൊണ്ടു. വാശിയേറിയ മത്സരത്തിൽ ആണ്കുട്ടികളിൽ ബിബിഎ ഒന്നാം വർഷം വിദ്യാർത്ഥിയും യു യു സിയുമായ നൈഫ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഹസ്ന ബീഗം (ബി എ ഇംഗ്ലീഷ് ഒന്നാം വർഷം) എന്നിവർ ഒന്നാം സ്ഥാനം നേടി. നിഹാൽ അബ്ദുല്ല (ബികോം സിഎ ഫൈനൽ ഇയർ), ഹിസാന (ബി എ ഇംഗ്ലീഷ് രണ്ടാം വർഷം) എന്നിവർ രണ്ടാം സ്ഥാനവും നേടി
WDC കോഡിനേറ്ററും കൊമേഴ്‌സ് വിഭാഗം മേധാവിയുമായ മായ.സി പരിപാടിക്ക് നേതൃത്വം നൽകി അസ്സി: പ്രൊഫസർമാരായ ജെസ്നി (കെ ആർ കോളേജ്), അഞ്ചൽ ജമീൽ (എംടിഎം കോളേജ്) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ, ജെസ്നി വിജയികളെ പ്രഖ്യാപിച്ചു പ്രിൻസിപ്പൽ അബ്ദുൾകരിം വിജയികൾക്കുള്ള ക്യാഷ് പ്രൈസുകൾ സമ്മാനിച്ചു.


