പാലക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയി ഗുരുതരമായി തണുപ്പ് ബാധിച്ച് അധ്യാപകൻ കിടപ്പിലായി. പഴമ്പാലക്കോട് സ്‌കൂളിലെ അധ്യാപ കൻ ഡോ: സംഗീത് രവീന്ദ്രൻ ആണ് അസുഖബാധിതനായത്. പെരുമാട്ടി പഞ്ചായത്തിലെ ആറാം വാർഡിലെ ഫസ്‌റ്റ്പോളിങ് ഉദ്യോഗസ്ഥനായിരുന്നു. അങ്കണവാടി കെട്ടിട ത്തിന്റെ ഇടുങ്ങിയ മുറിക്ക് പുറത്ത് കൊടും തണുപ്പേറ്റ് പോളിങ് സാമഗ്രികൾക്ക് കാവലിരിക്കേണ്ടി വന്നതാണ് ശരീരത്തെ ബാധിച്ചത്.
അതിശൈത്യം മൂലം തലച്ചോറിൽ നിന്നും മുഖത്തേക്കുള്ള ഞരമ്പുകൾക്ക് നീരു ബാധിച്ച് മസിലുകൾ പ്രവർത്തനം നിലച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും തീരെ അവശമായി. വീടെത്തും മുമ്പുതന്നെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു.
മുഖത്തിന്റെ ഒരു ഭാഗത്തിന് ചലനശേഷി നഷ്ടപ്പെടുന്ന സ്‌ഥിതി ബാധിച്ച് വിശ്രമത്തിലാണ് സംഗീത് രവീന്ദ്രൻ. രണ്ടാഴ്ച പൂർണ വിശ്രമം വേണം. മരുന്നുകൾക്ക് പുറമെ ദിവസേന രണ്ട് മണിക്കൂർ മുഖമസിലുകളെ ശക്തമാക്കാൻ ഫിസി യോതെറാപ്പിയും ചെയ്യണം.


