ചാവക്കാട്: തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ ചാവക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ. 17 ബൂത്തുകളാണ് പ്രശ്ന ബാധിത ബൂത്തുകളായുള്ളത്. 6 എണ്ണം ഹൈ സെൻസറ്റീവ് ബൂത്തുകളാണ് പുന്നയിൽ 2 ബൂത്തുകൾ, എടക്കഴിയൂരിൽ രണ്ട് ബൂത്തുകൾ, ബ്ലാങ്ങാട് രണ്ട് ബൂത്തുകൾ എന്നിവിടങ്ങളിലാണ് ഹൈ സെൻസറ്റീവ് ബൂത്തുകൾ. ഇവിടങ്ങളിൽ പോലിസ് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹൈ സെൻസറ്റീവ് ബൂത്തുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാവുമെന്ന് ഇൻസ്പെക്ടർ എസ്.എച്.ഒ വി.വി വിമൽ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. ചാവക്കാട് മേഖലയിൽ 200 ഓളം പോലീസ് ഓഫീസർമാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ക്രമീകരിച്ചിരിക്കുന്നത്. ക്രമസാധനം ഉറപ്പ് വരുത്താൻ പോലീസ് മേഖലയിൽ പെട്രോളിംഗ് ശക്തമാക്കിയതായും ഇൻസ്പെക്ടർ എസ്.എച്.ഒ പറഞ്ഞു
ജില്ലയിൽ ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ ചാവക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ
byWELL NEWS
•
0



