തദ്ദേശ വകുപ്പ് തിരഞ്ഞെടുപ്പിന്റെ ഫലം പ്രസിദ്ധീകരിക്കുന്നതിനെ തുടർന്ന് സുരക്ഷയും നിയമ-സമാധാനവും ശക്തിപ്പെടുത്തുന്നതിനായി, തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിരൂർ മുൻസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്രങ്ങോട്, തിരുനാവായ, ചെറിയമുണ്ടം എന്നീ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ ഒരു യോഗം ഇന്ന് രാവിലെ 10.00 മണിക്ക് തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടത്തപ്പെടുന്നു.
പഞ്ചായത്ത് മേഖലകളിൽ നിന്നുള്ള ഓരോ രാഷ്ട്രീയ പാർട്ടിയും മൂന്ന് പ്രതിനിധികൾ വീതം നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്:
നസീർ തിരൂർക്കാട്
സബ് ഇൻസ്പെക്ടർ
തിരൂർ പോലീസ് സ്റ്റേഷൻ
ഫോൺ: 9745502688


