സർക്കാർ അനുകൂല തരംഗം: മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: സർക്കാർ അനുകൂല തരംഗമാണ് വോട്ടെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സർക്കാരിനെതിരേ ഒരു വിമർശനവും ഉന്നയിക്കാനില്ലാത്ത പ്രതിപക്ഷം ശബരിമല വിഷയം ഉന്നയിക്കുന്നത് രാഷ്ട്രീയപ്പാപ്പരത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ചളവറ പഞ്ചായത്തിലെ കയിലിയാട് സ്കൂളിൽ വോട്ട്

ചെയ്തതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒമ്പതര വർഷത്തെ ഭരണത്തിന് ജനങ്ങൾ അംഗീകാരം നൽകുക യാണ്.

പോളിങ്ങിൽ അത് പ്രതിഫലിക്കും. ജമാഅത്തെ ഇസ്ലാമി യെ കുട്ടുപിടിക്കാനുള്ള യു.ഡി. എഫ് തീരുമാനം അവർക്ക് തിരിച്ചടിയാവും -മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post