തൃശൂർ: കെ. വേണുവിനെ ആസ്പദമാക്കി ഒരുക്കിയ ജീവചരിത്ര ഡോക്യുമെന്ററി ഇടി മുഴങ്ങിയത് ആർക്കുവേണ്ടി ജനുവരി 11 ഞായറാഴ്ച തൃശൂർ കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും.
രാത്രി 8.45-ന് എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന–ദേശീയ–അന്തർദേശീയ പുരസ്‌കാര ജേതാവായ എം.ജി. ശശി തിരക്കഥയെഴുതി സംവിധാനം ചെയ്ത 85 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ നിർമ്മാണം അച്ചു ടാക്കീസിന്റെ ബാനറിൽ ഉള്ളാട്ടിൽ അച്ചുവാണ്.
ഇന്ത്യൻ തീവ്രവിപ്ലവ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായിരുന്ന കെ. വേണുവിന്റെ ജീവിതവും ജനാധിപത്യ അന്വേഷണത്തിലേക്കുള്ള യാത്രയുമാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്..


