വെളിയങ്കോട് എം.ടി.എം കോളേജിൽ ദേശീയ സെമിനാർ 11 മുതൽ


 വെളിയങ്കോട്: പൊന്നാനി വെളിയങ്കോട് എം.ടി.എം ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സ് കോളേജിൽ 'സിനർജി 2026' ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11, 12 തീയതികളിൽ 'സുസ്ഥിര ഭാവി: സാമ്പത്തികം, സാങ്കേതികവിദ്യ, സംസ്കാരം, സമൂഹം' എന്ന പ്രമേയത്തിലാണ് സെമിനാർ നടക്കുന്നത്. ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിലായി നടക്കുന്ന പരിപാടിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.


സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ജനുവരി 20-നകം സംഗ്രഹം (Abstract) സമർപ്പിക്കണം. രജിസ്ട്രേഷൻ കോളേജ് വെബ്സൈറ്റ് വഴിയോ ബ്രോഷറിലെ ക്യൂ.ആർ കോഡ് വഴിയോ പൂർത്തിയാക്കാവുന്നതാണ്. വിവരങ്ങൾക്ക്: 9447802482, 6282787978.

Post a Comment

Previous Post Next Post