വെളിയങ്കോട്. എം ടി എം കോളേജിൽ വെച്ച് നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈയിടെ അന്തരിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ അനുസ്‌മരണം നടത്തി . പ്രിൻസിപ്പൽ അബ്ദുൾ കരീം അധ്യക്ഷനായിരുന്നു. . പരിസ്ഥിതി പ്രവർത്തകൻ ഫൈസൽ ബാവ അനുസ്മരണ പ്രഭാഷണം നടത്തി, പ്രകൃതിക്കും മനുഷ്യനും വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരുന്ന മാധവ് ഗാഡ്ഗിലിന്റെ വിയോഗം തീരാനഷ്ടമാണ്, നമ്മുടെ ശരീരം എത്രമാത്രം സൂക്ഷ്മതയോടെയാണ് നാം സംരക്ഷിക്കുന്നത് അതുപോലെ സംരക്ഷിക്കേണ്ട ഇടമാണ് പശ്ചിമഘട്ട മെന്നും അതുകൊണ്ടുതന്നെ മാതാവ് ഗാഡ്ഗിൽ നമുക്ക് മുന്നിൽവെച്ച റിപ്പോർട്ട് നമ്മുടെ തന്നെ സംരക്ഷണമുൾകൊണ്ട് തയ്യാറാക്കിയതാണ് എന്നും, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്നവർക്ക് പരിഗണന നൽകികൊണ്ട് തികച്ചും ശാസ്ത്രീയമായി തയ്യാറാക്കിയ റിപ്പോർട്ട് പല രാഷ്ട്രീയ കാരണങ്ങളാൽ നടപ്പിലാക്കാതെ പോയതിൽ നാം ഖേദിക്കേണ്ടി വരുമെന്നും അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. തുടർന്ന് 'മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും' എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രസന്റേഷൻ ശ്രദ്ധേയമായി, നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ റഹിയാനത്ത്, അസിസ്റ്റന്റ് പ്രൊഫസർ ശ്യാം പ്രസാദ്, സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ ഷംഹാൻ എന്നിവർ സംസാരിച്ചു സിതാര പർവീൻ സ്വാഗതവും, മുഹമ്മദ് ഇർഫാൻ നന്ദിയും പറഞ്ഞു.