കെഎംപിയു സംസ്ഥാന സമ്മേളനം ഫെബ്രു: 15ന് കണ്ണൂരിൽ.സംഘാടക സമിതിയായി.


 കണ്ണൂർ : മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ്റെ മൂന്നാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 15ന് കണ്ണൂരിൽ നടക്കും. സമ്മേളനത്തിൻ്റെ വിജയത്തിനായി ചെറുപുഴ ഗ്രാമീണ വായനശാല ഓഡിറ്റോറിയത്തിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങിൽ കണ്ണൂർ ജില്ലാ സമ്മേളനവും നടന്നു. യൂണിയൻ രക്ഷാധികാരി ടി വി വിജയൻ ഉദ്ഘാടനം ചെയ്തു. മടവൂർ അബ്ദുൽ ഖാദർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജിനോ ഫ്രാൻസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എൻജിഒ കൺവീനർ പീറ്റർ ഏഴിമല, അമ്പിളി തോമസ് എന്നിവർ എന്നിവർ സംസാരിച്ചു. ചെറുപുഴ മേഖലാ പ്രസിഡൻ്റ് ബിനു സിദ്ധാർത്ഥ് സ്വാഗതം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. ചെയർമാൻ വി സെയ്ത് (മലപ്പുറം), കൺവീനർ പീറ്റർ ഏഴിമല (കണ്ണൂർ), ട്രഷററർ ടി വി വിജയൽ (കണ്ണൂർ) പബ്ലിസിറ്റി ചുമതല സുബീഷ് ബാബു, ഫുഡ് ചുമതല പി എ പ്രസാദ്,, റിസപ്ഷൻ ചുമതല മടവൂർ അബ്ദുൽ ഖാദർ എന്നിവരുടെ അടങ്ങുന്ന അൻപത്തിയൊന്ന് അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത് '

Post a Comment

Previous Post Next Post