ഉത്സവ കമ്മറ്റി ഭാരവാഹികളുടെ യോഗം 16ന്


 കൂറ്റനാട് : തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സാന്നിധ്യത്തിൽ മണ്ഡലത്തിലെ വിവിധ ഉത്സവ കമ്മറ്റികളുടെ ഭാരവാഹികൾ (പ്രസിഡൻ്റ്, സെക്രട്ടറി) പങ്കെടുക്കുന്ന യോഗം ജനുവരി 16 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.


യോഗത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ. കുഞ്ഞുണ്ണി, പട്ടാമ്പി തഹസിൽദാർ ടി.പി. കിഷോർ, ഷൊർണ്ണൂർ ഡിവൈഎസ്‌പി, തൃത്താല, ചാലിശ്ശേരി സി.ഐ. എന്നിവരും പങ്കെടുക്കും.

എല്ലാ ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികളും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു

Post a Comment

Previous Post Next Post