കുന്നംകുളം കാവിലക്കാട് ദേവീക്ഷേത്രത്തിലെ പൂരം ജനുവരി 30 വെള്ളിയാഴ്ച ആഘോഷിക്കും
.രാവിലെ മുതൽ വിശേഷാൽ പൂജകൾ, നടക്കൽ പറ എന്നിവ ഉണ്ടാകും. ഉച്ച കഴിഞ്ഞ് 3 മണിക്ക് ദേവസ്വം പൂരം ഉൾപ്പെടെ പ്രാദേശിക പൂരങ്ങൾ എഴുന്നള്ളിക്കും. കൊമ്പൻ പാക്കത്ത് ശ്രീക്കുട്ടൻ ഭഗവതിയുടെ തിടമ്പേറ്റും.
.വൈകിട്ട് 5.30ന് ദേശപ്പൂരങ്ങളുടെ ക്ഷേത്രപ്രദക്ഷിണം ആരംഭിക്കും.7.15ന് പൂരങ്ങൾ ക്ഷേത്രത്തിൽ കൂട്ടിയെഴുന്നള്ളിക്കും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പുതുപ്പള്ളി സാധു ,തിരുവാണിക്കാവ് രാജഗോപാൽ,തിരുവമ്പാടി ചന്ദ്രശേഖരൻ,പാമ്പാടി രാജൻ,അക്കികാവ് കാർത്തികേയൻ തുടങ്ങി 20 കൊമ്പന്മാർ കൂട്ടി എഴുന്നുള്ളിപ്പിൽ അണിനിരക്കും.
കൂട്ടിയെഴുന്നള്ളിപ്പിന്റെ ഭാഗമായി 70ൽ പരം കലാകാരന്മാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും ഉണ്ടാകും.രാത്രി 10 ന് പാറമേക്കാവ് അഭിഷേകിന്റെ പ്രമാണത്തിൽ നടപ്പുര മേളവും ഉണ്ടായിരിക്കും.
ആന പൂരത്തിൽ 12 കമ്മിറ്റികളും വേല തെയ്യം ഘോഷങ്ങളിൽ 4 കമ്മിറ്റികളും പങ്കെടുക്കും. കാവിലക്കാട് പൂരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികളായ കെ ആർ അനൂപ്,സി എം അനിൽകുമാർ,സി.പി മനോഹരൻ , സീ യു ഷനിൽ, ടി. സി സജീവ് , ജിഷ്ണു പ്രസാദ് എന്നിവർ അറിയിച്ചു.



