മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.


 മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്‌ച രാവിലെ ബാരാമതിയിൽ ലാൻഡിങിനിടെയാണ് അപകടം. സ്വകാര്യ വിമാനത്തിൽ അജിത് പവാറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്നു വിമാനം. ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അജിത് പവാർ ബാരാമതിയിൽ എത്തിയത്. ലാൻഡിങിനിടെ വിമാനത്തിന് നിയന്ത്രണം നഷ്ടമാവുകയും റൺവേയ്ക്ക് സമീപം തകർന്നു വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ തകർന്ന വിമാനത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കാണാം. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.


സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിത ഏവിയേഷൻ (DGCA) ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു..

Post a Comment

Previous Post Next Post