കലയുടെ 64 മുഖങ്ങൾ ഒരുമിച്ച് — സംസ്ഥാന സ്കൂൾ കലോത്സവ കൊടിമരം ശ്രദ്ധേയമായി

തൃശൂർ: സംസ്ഥാന സ്‌കൂൾകലോത്സവത്തിൻ്റെ കൊടിമരം ശ്രദ്ധേയം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലശില്‌പകല അധ്യാപകൻ എൻ.ആർ. യദു കൃഷ്ണനാണ് കൊടിമരം നിർമിച്ചത്.


ബ്രഷ് ആണ് കൊടിമരം ആയി ഉദ്ദേശിക്കുന്നത്. അതിനോട് ചേർന്ന് വീണ എന്ന്തോന്നിപ്പിക്കുന്ന തരത്തിൽ ആറ് എന്ന സംഖ്യ ചേർത്തിരിക്കുന്നു. വീണയ്ക്ക് മുകളി ലേക്ക് സംഗീതത്തിൽ നോട്ടെഴുതുന്ന ലൈനുകൾ ഒരു കൈ പോലെ ചേർത്തുവച്ചിരിക്കുന്നു. ഈ ലൈനും ബ്രഷും വീണയും ചേർത്ത് നാല് എന്ന സംഖ്യയായി മാറു ന്നു അങ്ങിനെ 64-മത് കലോത്സവത്തെ ഇത് സൂചിപ്പിക്കുന്നു.


സംഗീതത്തിന്റെ ലൈനുകൾ കൈകൾ ആയി മാറുന്നുണ്ട്. അവ വീണയുടെ മുകളിൽ നിന്നാണ് ആരംഭിക്കുന്നത് ഈ കൈകൾ ആയി മാറിയ ലൈനുകൾ അതി

ന്റെ അവസാനത്തിൽ അവർക്ക് ഒരു ചിലങ്കയുടെ സ്വഭാവം കൈവരുന്നു. അതിൽ 64 കലകളെ സൂചിപ്പിച്ചുകൊണ്ട് 64 ചിലങ്കമണികൾ സ്‌ഥാപിച്ചു. ബ്രഷിനു മുകൾ വശത്തായി നെറ്റിപ്പട്ടം കെട്ടി യ ആനയുടെ ഒരു അമൂർത്ത രൂപം നൽകിയിട്ടുണ്ട്.


ആനയുടെ തുമ്പിക്കൈ താഴോട്ടിറങ്ങി വരുമ്പോൾ അതിന് സംഗീതത്തിലെ ട്രബിൾ ക്ലിഫ് എന്ന മ്യൂസിക് സിമ്പലായി രൂപമാറ്റം വരുന്നു, ട്രെബിൾ ക്ലഫ് സംഗീതത്തിൽ ഉച്ചസ്ഥായിയിൽ വായിക്കുമ്പോഴോ ആലപിക്കുമ്പോഴോ ഉപയോഗിക്കുന്ന സിംബൽ ആണ് തൃശൂർ എന്നും എന്തിലും ഉച്ചസ്ഥായി യിൽ നിൽക്കുന്ന ഒരു നാടാണ് ചെണ്ട, വെടിക്കെട്ട് തുടങ്ങി എല്ലാത്തിന്റെയും ഉച്ച സ്ഥായിയായ ഒരു നാടിനെ ഇതിലൂടെ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അവ സാനം അതിലൊരു പെയിന്റിംഗ് പാലറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post