പാലക്കാട് ജനവാസ മേഖലയിൽ കരടികളിറങ്ങി


 പാലക്കാട് ജനവാസ മേഖലയിൽ കരടികളിറങ്ങി.കഞ്ചിക്കോട് ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. കരടിയും കുട്ടി കരടിയും പാടത്തിന് സമീപത്തു കൂടി നടന്നുനീങ്ങുന്നത് നാട്ടുകാർ കാണുകയായിരുന്നു. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി. കരടികൾ ആക്രമണ സ്വഭാവമുള്ളവരല്ലെന്നും തീറ്റ തേടിയെത്തി എത്തിയതാകുമെന്നാണ് അധികൃതരുടെ നിഗമനം

Post a Comment

Previous Post Next Post