എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥ;കൂറ്റനാട് സംഘാടക സമിതി രൂപീകരിച്ചു


 കൂറ്റനാട്:സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് എൽ ഡി എഫ് തൃത്താല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രു.14 ന് പകൽ മൂന്നിന് കൂറ്റനാട് സ്വീകരണം നൽകും.ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. സി പി ഐ എം ജില്ല സെക്രട്ടേറിയേറ്റംഗം എം ആർ മുരളി ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി പി ഹൈദ്രോസ് അധ്യക്ഷനായി.എൽ ഡി എഫ് മണ്ഡലം കൺവീനർ പി എൻ മോഹനൻ, സി പി ഐ എം ജില്ല കമ്മറ്റിയംഗം വി കെ ചന്ദ്രൻ ,ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി, എ കെ ദേവദാസ് ,സി കെ വിജയൻ ,ശ്രീജി കടവത്ത്, ടി ഹംസ എന്നിവർ സംസാരിച്ചു. 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

പി ഹൈദ്രോസ് (ചെയർമാൻ), വി പി റജീന, ഡോ.ടി വി നിഷ,അഡ്വ :നിഷ വിജയകുമാർ, കെ പി വിബിലേഷ്, എം കെ പ്രദീപ് (വൈസ് ചെയർമാൻമാർ), പി എൻ മോഹനൻ (കൺവീനർ), ടി പി മുഹമ്മദ്, ടി പി കുഞ്ഞുണ്ണി, എ കെ ദേവദാസ് ,ടി ഹംസ, സി കെ വിജയൻ ,ശ്രീജി കടവത്ത്, എ കെ ഷാനിബ് (ജോ. കൺവീനർമാർ).

Post a Comment

Previous Post Next Post