സനിതയുടെ ചിത്രപ്രദർശനം


 വെളിയങ്കോട്: എംടിഎം കോളേജ് ടൂറിസം ക്ലബ്ബായ എക്കോ മങ്കിന്റെ ആഭിമുഖ്യത്തിൽ ചിത്രകാരി സനിത വിവിയുടെ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി. അക്രിലിക്കിലും ഓയിലിലും വരച്ച ചിത്രങ്ങളും ഡ്രോയിങ്ങുകളും അടങ്ങിയ അൻപതിലേറെ ചിത്രങ്ങൾ ഉണ്ട്.. കോളേജ് മതിലിൽ വലിയ ചിത്രം വരച്ചുകൊണ്ടാണ് പ്രദർശനം ആരംഭിച്ചത്. നാഷണൽ ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാനിയുടെ ടൂറിസം എന്ന വിഷയത്തിൽ ടൂറിസം ക്ലബ്ബ് നടത്തിവരുന്ന പരിപാടിയിലാണ് ജനുവരി 27 മുതൽ ഫെബ്രുവരി 3 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനം നടക്കുന്നത്. പ്രിസിപ്പൽ അബ്ദുൽ കരീം പ്രദർശനം ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ഈ പ്രദർശനത്തിന് ആകുമെന്നും, ഇത്തരം കലാപ്രവർത്തനങ്ങൾക്ക് സനിതയെ പോലെ വിദ്യാർഥികൾ മുന്നോട്ടു വരണം എന്നും അദ്ദേഹം ഉദഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ടൂറിസം ക്ലബ്ബ് സ്റ്റാഫ്‌ കോർഡിനേറ്റർ സതീഷ് കുമാർ അധ്യക്ഷനായിരുന്നു. ടൂറിസം ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ്‌ സിനാൻ സ്വാഗതവും റാബിയത്തുൽ അദബിയ നന്ദിയും പറഞ്ഞു. ലൈബ്രറി ഹാളിലാണ് പ്രദർശനം നടക്കുന്നത്.

Post a Comment

Previous Post Next Post