ദേശീയ സരസ് മേള ;കാണികളെ ഉത്സവ ലഹരിയിലാഴ്ത്തി സൂംബ ഡാൻസ്

ദേശീയ സരസ് മേളയ്ക്ക് മുന്നോടിയായി നടന്ന സൂംബ ഡാൻസ് അരങ്ങുണർത്തി.സരസ് മേളയുടെ പ്രചരണത്തിന്റെ ഭാഗമായി കൂറ്റനാട് ഹാർമണി ഫിറ്റ്നസ് സ്റ്റുഡിയോ അവതരിപ്പിച്ച സൂംബ ഡാൻസിൽ നിരവധി പേർ പങ്കുചേർന്നു.  

ഫിറ്റ്‌നസ് ഡാന്‍സ് എന്ന ഗണത്തില്‍ പെടുന്ന സൂംബ ആളുകളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റിവ് ചിന്തയും നിലനിർത്താൻ സഹായിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സ്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് പറഞ്ഞു.

വൈകീട്ട് 4 മണിയോടെ ആരംഭിച്ച പരിപാടിയിൽ പങ്കെടുക്കാൻ നിരവധി ആളുകളാണ് ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ എത്തിച്ചേർന്നത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയിൽ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തു.

Post a Comment

Previous Post Next Post