ദേശീയ സരസ് മേള ;ഫുഡ്‌ കോർട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കൈമാറി.


 കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യം വിളമ്പുന്ന 30ലധികം സ്റ്റാളുകൾ അടങ്ങുന്ന മെഗാ ഇന്ത്യൻ ഫുഡ്‌കോർട്ടിലേക്കാവശ്യമായ പച്ചക്കറികൾ കൈമാറി.


ആനക്കര സി ഡി എസ്സിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്‌ വിളയിച്ചെടുത്ത മത്തൻ, കുമ്പളം, കറിക്കക്കിരി, വെള്ളരിക്ക, ചുരങ്ങ എന്നിങ്ങനെ നിരവധി പച്ചക്കറികളാണ് ഹരിത ജെ എൽ ജി ഗ്രൂപ്പ്‌ അംഗം അമ്മിണി തദ്ദേശ സ്വയംഭരണ എക്സ്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷിന് കൈമാറി. 


പത്ത് ദിവസം നീണ്ടുനിൽക്കുന്ന സരസ് മേളയിലെ ഫുഡ്‌ കോർട്ടിലേക്ക് ആവശ്യമായ പച്ചക്കറികളാണ് ഹരിത ജെ എൽ ജി ഗ്രൂപ്പ്‌ കൃഷിചെയ്തിരിക്കുന്നത്.

തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ കുഞ്ഞുണ്ണി, ആനക്കര സി ഡി എസ് ചെയർപേഴ്സൺ ലീന രവി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി ഉണ്ണികൃഷ്ണൻ, ജില്ലാ പ്രോഗ്രാം മാനേജർ ലക്ഷ്മി, ജെ എൽ ജി ഗ്രൂപ്പ്‌ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, മറ്റു രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post