യുവാക്കൾക്കിടയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിതിരൂർ പോലീസ്


 യുവാക്കൾക്കിടയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിതിരൂർ പോലീസ്

തിരൂരിലും പരിസര പ്രദേശങ്ങളിലും യുവാക്കൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവ് തിരൂർ പോലീസ് സാഹസികമായി പിടികൂടി. തിരൂർ പയ്യനങ്ങാടി തങ്ങൾസ് റോഡിലുള്ള വാടക ക്വാർട്ടേഴ്സിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സബുജ് മണ്ഡൽ (22/26), അനുപ് കുമാർ മണ്ഡലിന്റെ മകൻ, ദക്ഷിണ് ചരുയിഗച്ചി, നോർത്ത് 24 പർഗനാസ്, ബോൾദാഹ, വെസ്റ്റ് ബംഗാൾ എന്ന വിലാസക്കാരനെയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ കൈവശം 3.570 കിലോഗ്രാം കഞ്ചാവ് വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.

ബംഗാളിൽ നിന്നു ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച ശേഷം ചെറു പോക്കറ്റുകളാക്കി തിരൂർ ടൗൺ കേന്ദ്രീകരിച്ച് യുവാക്കൾക്കും മറ്റും വിതരണം ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി. 2024-ൽ സമാനമായ രീതിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ പ്രതിയെ തിരൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

തിരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ വൈശാഖ്യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ അനീഷ്, നസീർ തിരൂർക്കാട്, പോലീസ് ഉദ്യോഗസ്ഥരായ രാജേഷ് കെ.ആർ., അരുൺ ചോലക്കൽ, രതീഷ് വി.പി., ജിനീഷ് ടി., കൈലാസ് എന്നിവർ പങ്കെടുത്തു.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരി വിൽപ്പനയ്ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post