ചാലിശ്ശേരി: കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് മേളയുടെ ഭാഗമായി പ്രധാന വേദിയിൽ നടന്ന സാംസ്ക്കാരിക സമ്മേളനവും ആദര സന്ധ്യയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് മണ്ഡലത്തിലെ മുതിർന്ന പൊതുപ്രവർത്തകരെയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തികളെയും ആദരിച്ചു.
ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എൻ അംബിക അധ്യക്ഷയായി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, സിനിമാ താരം അനുമോൾ എന്നിവർ മുഖ്യാതിഥികളായി. മുൻ എം.എൽ.എ ടി.പി കുഞ്ഞുണ്ണി സ്വാഗതവും ചാലിശ്ശേരി കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ ലതാ സൽഗുണൻ നന്ദിയും പറഞ്ഞു.


