പ്രമുഖ സിനിമാ നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) നിര്യാതനായി.
ഇന്ന് പുലർച്ചെ സ്വവസതിയിലാണ് അന്ത്യം.
വൃക്ക മാറ്റിവക്കലിനെ തുടർന്ന് ചികിത്സയിലായിരുന്നു.
പട്ടാമ്പി ഞാങ്ങാട്ടിരി
വി.ഐ.പി സ്ട്രീറ്റിൽ പൊട്ടുതൊടിയിൽ
പരേതരായ കുട്ടിശങ്കര പെരുമ്പ്ര നായരുടേയും
സത്യഭാമയുടേയും മകനാണ്.
ഇന്ത്യൻ ആർമി ഓഫീസറും
സിനിമാ സംവിധായകനുമായ മേജർ രവി സഹോദരനാണ്.
ഭാര്യ: രമ്യ.
മകൾ: സത്യഭാമ.
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് ഞാങ്ങാട്ടിരിയിലെ വീട്ടു വളപ്പിൽ.


