എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സ്റ്റുഡൻ്റ്സ് കൗൺസിൽ സമാപിച്ചു


 എടപ്പാൾ: എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സ്റ്റുഡന്റ്‌സ് കൗൺസിൽ പന്താവൂർ ഇർശാദിൽ വെച്ച് നടന്നു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹുസൈൻ ബുഖാരി പൊന്മള ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ ഹയ്യ് അഹ്സനി അധ്യക്ഷത വഹിച്ചു. 


വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വ്യത്യസ്ത സാമൂഹിക വിഷയങ്ങൾ ചർച്ചയായി. പഠന കാലത്ത് തന്നെ സമൂഹത്തെ സേവിക്കാൻ വിദ്യാർത്ഥികൾ പരിശീലിക്കണം. അപരന് വേണ്ടി നിലകൊള്ളുമ്പോഴേ ജീവിതം സാർത്ഥകമാകൂ. 'മനുഷ്യർക്കൊപ്പം' എന്ന ആശയം ഉയർത്തി കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി.


എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി, ശുഹൈബ്, ജില്ലാ പ്രവർത്തക സമിതി അംഗം സുഹൈൽ ഫാളിലി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. ഉവൈസ് മുഹമ്മദ്‌ അനസ്, ഷമീർ നൂറാനി, ഹാഫിള് അബ്ദുല്ലാഹ്, അബ്ദുൽ ഫത്താഹ്, സഹദ് ബാഖവി, ആഷിക്ക് സഖാഫി എന്നിവർ ജനറൽ, ഫിനാൻസ്, സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഉവൈസ് എൻ സ്വാഗതവും അനസ് കാഞ്ഞിയൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post