ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു മുന്നിലെ ആളൊഴിഞ്ഞ പറമ്പിലെ പുല്ലിന് തീപിടിച്ചു


 ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു മുന്നിലെ ആളൊഴിഞ്ഞ പറമ്പിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മാതേമ്പാട്ട് പറമ്പിലാണ് രാവിലെ എട്ടുമണിയോടെ തീ പിടിച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിയതോടെ പരിസരത്ത് കറുത്ത പുക വ്യാപിച്ചു. റെയിൽ പാളത്തിലേക്കും സമീപത്തെ പാമ്പിൻ കാവിലേക്കും പടരുന്നതിനു മുമ്പ് ഫയർഫോഴ്സ് എത്തി തീയണച്ചു.

Post a Comment

Previous Post Next Post