പുറത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന ക്രിസ്മസ് ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഫൗസി എം.കെ പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു.
തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ രേഷ്മ ജയൻ, തിരൂർ പോലീസ് സ്റ്റേഷൻ സി.പി.ഒ ഷമീറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
‘ഹെൽത്തി ഫ്രണ്ട്ഷിപ്പ്’ എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അഫ്ര ഇ.വി ക്ലാസ് നയിച്ചു. യോഗ പരിശീലനം റിൻഷ കൈകാര്യം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി പ്രോജക്ട് തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.
ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചും, ഫ്രണ്ടിനെ കണ്ടെത്തൽ പരിപാടിയിലൂടെ സമ്മാനങ്ങൾ വിതരണം ചെയ്തും വിവിധ സാംസ്കാരിക പരിപാടികളോടെയും ക്യാമ്പ് സമാപിച്ചു.
എസ്.പി.സി സി.പി.ഒമാരായ അനു ഫ്രാൻസിസ്, സിന്ധു ചാലിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


