ചങ്ങരംകുളം:മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മാന്തടം സ്വദേശിയായ ആദിദേവ് (15) എന്ന കുട്ടിയെ കാണാതായതായി പരാതി. മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിദേവ്.
2025 ജനുവരി 4, ഞായറാഴ്ച മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


