റെയിൽവേ പാർക്കിംഗിൽ ബൈക്കിൽ നിന്നും ഇന്ധനച്ചോർച്ച; ഉടമ അറസ്റ്റിൽ

 


റെയിൽവേ പാർക്കിംഗിൽ ബൈക്കിൽ നിന്നും ഇന്ധനച്ചോർച്ച; ഉടമ അറസ്റ്റിൽ

വടക്കാഞ്ചേരി: തൃശൂരിലെ പാർക്കിംഗ് ഏരിയയിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനച്ചോർച്ചയുള്ള ബൈക്ക് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ടതിൽ നടപടിയെടുത്തു. വാഹന ഉടമയ്‌ക്കെതിരെ സെക്ഷൻ 154 പ്രകാരം കേസെടുത്ത തൃശൂർ ആർപിഎഫ് റോയൽ എൻഫീൽഡ് ബൈക്ക് പിടിച്ചെടുക്കുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്

ഇന്നലെ ബൈക്കിൽ നിന്നും ഇന്ധനം ചോരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ആർ.പി.എഫ് ചോർച്ച നിറുത്തിയിരുന്നു. കാർബുറേറ്ററിൽ നിന്നും ഇന്ധനം ചോർന്നതായിരുന്നു തൃശൂരിലെ വൻഅഗ്നിബാധയ്ക്ക് കാരണമെന്നാണ് പൊലീസിന്റെയും റെയിൽവേയുടെയും നിഗമനം. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനും വാണിജ്യ, ഇലക്ട്രിക്കൽ വകുപ്പുകൾ സംയുക്തമായി പാർക്കിംഗ് ഏരിയകളുടെ വിശദമായ അഗ്‌നി സുരക്ഷാ ഓഡിറ്റിംഗ് നിർവഹിക്കുമെന്നും റെയിൽവേ അറിയിച്ചു. 

എല്ലാ വാഹന ഉടമകളും ശരിയായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കണമെന്നും റെയിൽവേ പരിസരത്ത് പാർക്ക് ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post