കൗമാര കലോത്സവത്തിൻ്റെ ആവേശം വാനോളം; സ്വർണ്ണക്കപ്പിന് കുന്നംകുളത്ത് ഊഷ്മള വരവേൽപ്പ്.


 കൗമാര കലോത്സവത്തിൻ്റെ ആവേശം വാനോളം; സ്വർണ്ണക്കപ്പിന് കുന്നംകുളത്ത് ഊഷ്മള വരവേൽപ്പ്.തൃശ്ശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് തിങ്കൾ പകൽ നാലു മണിയോടെയാണ് കുന്നംകുളത്ത് എത്തിയത്. സ്വർണ്ണക്കപ്പിനെ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് നഗരം സ്വീകരിച്ചത്. പഴയ ബസ് സ്റ്റാൻഡിനു സമീപം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കപ്പിൽ മാലചാർത്തി സ്വീകരിച്ചു. തുടർന്ന് ഘോഷയാത്രയായി സ്വീകരണ സമ്മേളനം നടന്ന ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിലേ ക്ക് ആനയിച്ചു.

ഘോഷയാത്രയുടെ മാറ്റുകൂട്ടുന്നതിനായി ജൈവ വിഘടനം സാധ്യമാകുന്ന 201 ബലൂണുകളായിരുന്നു നഗരസഭാ വിതരണം ചെയ്തത്. പൊട്ടി താഴെ വീഴുന്ന ബലൂണുകളിൽ ഒളിപ്പിച്ച വിത്തുകൾ മുളച്ച് വളരാനാകുന്ന സാഹചര്യം ഇവയിൽ ഒരുക്കിയിരുന്നു.തുടർന്ന് നടന്ന സ്വീകരണ സമ്മേളനം കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി ജി രഘുനാഥ് അധ്യക്ഷനായി.വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ആർഷ ജിജു , മിനി മോൺസി, മിഷ സെബാസ്റ്റ്യൻ, വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഗിരീഷ് ചോലയിൽ, ഡിഇഒ പി രാധ, എഇഒ എ മൊയ്തീൻ, പി ഐ റസിയ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post