കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു ) കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. പ്രസിഡൻ്റ്: ജിനോ ഫ്രാൻസീസ്, വൈസ് പ്രസിഡൻറ്: മടവൂർ അബ്ദുൽ ഖാദർ, അമ്പിളി തോമസ്, സെക്രട്ടറി: നീതു അശോക്, ജോയിന്റ് സെക്രട്ടറിമാർ: കമാൽ റഫീഖ്, ബിനു സിദ്ധാർദ്ദ്, ട്രഷറർ: സാദിക്ക് പുളിങ്ങോം എന്നിവരും എട്ട് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
ജില്ലാ സമ്മേളനത്തിൽ മടവൂർ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ചെറുപുഴ മേഖലാ പ്രസിഡൻ്റ് ബിനു സിദ്ധാർത്ഥ് സ്വാഗതം പറഞ്ഞു. കെഎംപിയു രക്ഷാധികാരി ടി.വി. വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുവീഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. എൻജിഒ കൺവീനർ പീറ്റർ ഏഴിമല, അമ്പിളി തോമസ് എന്നിവർ പ്രസംഗിച്ചു.


